mehandi new

മണത്തല കാണകോട്ട് എ എൽ പി സ്കൂൾ 115-ാം വാർഷികാഘോഷവും അധ്യാപക- രക്ഷാകർതൃ ദിനവും ആഘോഷിച്ചു

fairy tale

ചാവക്കാട് : മണത്തല കാണകോട്ട് എ എൽ പി സ്കൂൾ 115-ാം വാർഷികാഘോഷവും അധ്യാപക- രക്ഷാകർതൃ ദിനവും ആഘോഷിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ എച്ച് സലാം അധ്യക്ഷത വഹിച്ചു. കലോത്സ വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം സ്കൂൾ മാനേജർ എ കെ സതീരത്നം ടീച്ചർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ കെ കെ മുബാറക് സമ്മാനദാനം നിർവഹിച്ചു.  സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച പിടിഎ പ്രസിഡന്റ് കെ എച്ച് സലാമിനെ ചടങ്ങിൽ ആദരിച്ചു. പ്രധാന അധ്യാപിക സി ആർ ഹിമ സ്വാഗതവും അധ്യാപിക കെജി പ്രിയങ്ക നന്ദിയും അറിയിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ പരിപാടികൾ അരങ്ങേറി.

Haji’s pharma

Comments are closed.