mehandi banner desktop
Chavakkad online

മനുഷ്യർ തമ്മിലുള്ള വേർതിരിവുകൾ ഇല്ലാതാക്കുകയാണ് പുതുതലമുറ നിർവഹിക്കേണ്ട ദൗത്യം

Ft

ചാവക്കാട്: മതിൽക്കെട്ടുകളാൽ വേർതിരിക്കപ്പെട്ടിട്ടുള്ള ഇന്നത്തെ കാലത്ത്, മനുഷ്യർ തമ്മിലുള്ള വേർതിരിവുകൾ ഇല്ലാതാക്കുകയാണ് പുതുതലമുറ നിർവഹിക്കേണ്ട പ്രധാന ദൗത്യമെന്ന് വിദ്യാഭ്യാസ പ്രവർത്തകനും ചാവക്കാട് ഡെപ്യൂട്ടി തഹസീൽദാറുമായ പി. വി. ഫൈസൽ പറഞ്ഞു.

Jan oushadi

​’നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട്’  സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 – ’26 അദ്ധ്യയനവർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘടനയിലെ കുടുംബാംഗങ്ങളായ വിദ്യാർത്ഥികളെ ആദരിച്ചു. പ്രസിഡന്റ് സി.കെ. ഹക്കീം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു.

​ബദറുദ്ദീൻ ഗുരുവായൂർ, ഫിറോസ് പി. തൈപ്പറമ്പിൽ, സി.എം. ജനീഷ്, രാജൻ മാക്കൽ, ഷബീർ ശോഭ ഡിജിമാക്സ്, ടി.പി. അബ്ദുൽ കരീം, ആർ.യു. അൽത്താഫ്, സുഭാഷ് പൂക്കാട്ടിൽ, എഛ്.എസ്. നാസർ, രഞ്ജിത്ത് വാസു, മജീദ് അഫ്നാസ് തുടങ്ങിയവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Comments are closed.