mehandi new

മണത്തല കാണക്കോട്ട് സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി – ഗുരുശക്തി പൂരാഘോഷ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു

fairy tale

ചാവക്കാട് : മണത്തല കാണക്കോട്ട് സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. ഗുരുവായൂർ എസിപി സി സുന്ദരൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾക്കായ് മേനേജ്‍മെന്റ് ഒരുക്കിയ സ്കൂൾ ബസ്സ് മാനേജർ സതീരത്നം ടീച്ചർ ചാവക്കാട് നഗരസഭ ചെയർപേഴ്സണൻ ഷീജ പ്രശാന്തിനു കൈമാറി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സ്മൃതി മനോജ് അധ്യക്ഷത വഹിച്ചു

planet fashion

 ഗുരുശക്തി പൂരാഘോഷ കമ്മിറ്റി കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച പ്രധാന അധ്യാപിക രഞ്ജിനി ടീച്ചറെ ഗുരു ശക്തി കമ്മിറ്റി മൊമെന്റോ നൽകി പൊന്നാടയണിയിച്ച് ആദരിച്ചു. വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കുന്നതിന് സ്റ്റീൽ പ്ലേറ്റുകൾ OZ ക്ലബ്ബ് സ്പോൺസർ ചെയ്തു.

പിടിഎ പ്രസിഡണ്ട് കെ എച്ച് സലാം, ഒ എസ്സ് എ പ്രസിഡണ്ട് എ.എ. മഹേന്ദ്രൻ, സെക്രട്ടറി കെ എസ് അനിൽ, ശ്രീജി സുഭാഷ്,  മനോരഞ്ചൻ,  ശ്രീജിൽ, മുൻ പ്രധാന അധ്യാപിക വാസന്തി ടീച്ചർ, രഞ്ജിനി ടീച്ചർ, എം ആർ ഉദയൻ, എൻ സി ഷാജി, എന്നിവർ ആശംസകൾ അറിയിച്ചു. കാണക്കോട്ട് സ്കൂൾ പ്രധാന അധ്യാപിക  ഹിമ സി ആർ സ്വാഗതവും സ്കൂൾ മാനേജർ സതീരത്നം ടീച്ചർ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.