mehandi new

മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 41-ാം വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 41-ാം വാർഷികപൊതുയോഗവും എൻ വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. പ്രസിഡന്റ്‌ എം ജി ജയരാജ് ആദ്യക്ഷത വഹിച്ചു. കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ വി മധു ഉദ്ഘടനം ചെയ്തു. ചടങ്ങിൽ വെച്ച് ഉന്നത വിജയം നേടിയ 15 വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനം ശ്രീകൃഷ്ണ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ പി എസ് ജിഷ നിർവഹിച്ചു. സെക്രട്ടറി ഇ സി രാജേഷ് റിപ്പോർട്ടും ട്രഷറർ കെ കെ സുരേഷ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ചടങ്ങിൽ വെച്ച് വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിച്ചു. പി എം മനോജ്‌, രാജൻ കുറുമ്പൂർ, ശൈലജ രവീന്ദ്രൻ, എം എ കുഞ്ഞിമോൻ, സുബ്രമുണ്ണിയൻ കെ എൻ, ഷാജി നരിയംപുള്ളി എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.