mehandi new

മന്ദലാംകുന്ന് അടിപ്പാത വേണം – ജനകീയ ധർണ്ണ നടത്തി

fairy tale

planet fashion

പുന്നയൂർ: ദേശീയപാതയിൽ മന്ദലാംകുന്നിൽ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് മന്ദലാംകുന്ന് സെന്ററിൽ നടന്ന ജനകീയ ധർണ്ണ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താക്കലി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് ധർണ്ണ സംഘടിപ്പിച്ചത്. ചെയർമാൻ അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ബസ് റൂട്ടുള്ള കൊച്ചന്നൂർ – മന്ദലാംകുന്ന് ബീച്ച് പി.ഡബ്ലിയു.ഡി റോഡ് രണ്ടായി മുറിക്കുന്ന നടപടി പിൻവലിക്കുക, തൃശൂരിലേക്കും മറ്റു നഗരങ്ങളിലേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെ എളുപ്പത്തിൽ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന റോഡ് അടച്ചുപൂട്ടാതിരിക്കുക, വിനോദ സഞ്ചാര കേന്ദ്രമായ മന്ദലാംകുന്ന് ബീച്ചിലേക്ക് സന്ദർശകർ എത്തുന്ന റോഡ് അടച്ചുപൂട്ടാതിരിക്കുക, ദേശീയപാതക്ക് കിഴക്ക് ഭാഗത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മെഡിക്കൽ കോളേജ് ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളിലേക്കും വിവിധ സർക്കാർ ഓഫീസുകളിലേക്കുമുളള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കുക, മന്ദലാംകുന്ന് മഹല്ല് ഖബർസ്ഥാനിലേക്ക് മയ്യിത്തുകൾ കൊണ്ടുവരുന്ന റോഡ് അടച്ചുപൂട്ടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്ദലാംകുന്ന് മുഹമ്മദുണ്ണി, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ കെ കമറുദ്ദീ ൻ, പി.എം സൈദലവി, എ. എം അലാവുദ്ദീൻ, മൂസ ആലത്തയിൽ, പി.എ നസീർ, യഹിയ മന്ദലാംകുന്ന്, പി.കെ സൈനുദ്ദീൻ ഫലാഹി, ആലത്തയിൽ മൊയ്തുണ്ണി, പി.കെ ഹസ്സൻ,bയൂസഫ്‌ തണ്ണിതുറക്കൽ എന്നിവർ സംസാരിച്ചു.
ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ എം.കെ അബൂബക്കർ സ്വാഗതവും ജോയിന്റ് കൺവീനർ എം.കമാലുദ്ദീൻ നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.