mehandi new

മന്ദലാകുന്ന് ജി. എഫ്. യു.പി സ്കൂളിൽ പി. എസ്.സി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

fairy tale

മന്ദലാംകുന്ന് : മന്ദലാംകുന്ന് ജി. എഫ്. യു. പി സ്കൂളിൽ ഉദ്യോഗാർത്ഥികൾക്കായി പി. എസ്. സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറുമായ പി. എം ഹംസ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. അധ്യാപക രക്ഷാകർതൃ സംഘടന നടത്തുന്ന എൽ. ഇ. എ. പി (ലോക്കൽ എംപവർമെന്റ് ആക്ഷൻ പ്രോഗ്രാം) പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. വിദ്യാലയങ്ങൾ സാമൂഹ്യ പ്രതിബദ്ധതയിലൂന്നി നാടിൻറെ സാംസ്കാരിക കേന്ദ്രം കൂടിയാകണം എന്ന കാഴ്ചപ്പാടോട് കൂടി സംഘടിപ്പിക്കുന്ന പ്രോഗ്രാമാണ് ലോക്കൽ എംപവർമെന്റ് ആക്ഷൻ പ്രോഗ്രാം.

planet fashion

പ്രദേശത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിന് ഉതകുന്ന തരത്തിൽ വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായുള്ള പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി തുടർന്ന് സംഘടിപ്പിക്കും.
വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തകനും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ പി. കെ സൈഫുദ്ദീൻ ക്ലാസ് നയിച്ചു.
വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന്, എസ്. എം. സി ചെയർമാൻ വി സമീർ, എം. പി. ടി. എ പ്രസിഡന്റ് ഷൈല ശാദുലി എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോക്ടർ ടി. കെ അനീസ് നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Macare health second

Comments are closed.