mehandi new

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ പ്രവേശനോത്സവവും സൗഹൃദം മന്ദലാകുന്നിന്റെ നവാഗത വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും നടന്നു

fairy tale

മന്ദലാംകുന്ന്: ജി.എഫ്.യൂ.പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് ജേതാവ് പി. എൻ മുഹമ്മദ് നസ്’വാന് മദർ പി.ടി.എ വൈസ് പ്രസിഡന്റ് റാമിയ ബഷീർ ഉപഹാരം നൽകി. സൗഹൃദം മന്ദലാകുന്നിന്റെ നവാഗത വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ഭാരവാഹികളായ മൂസ ആലത്തയിൽ, യഹിയ മന്ദലാംകുന്ന്, ആർ.എസ് ഷെക്കീർ എന്നിവർ ചേർന്ന് നൽകി. വിദ്യാലയത്തിന് ആദ്യമായി എൽ.എസ്.എസ് ലഭിക്കുന്നതിന് നേതൃത്വം നൽകിയ പ്രധാന അധ്യാപികക്കും സഹ അധ്യാപകർക്കും വാർഡ് മെമ്പർ നൽകുന്ന ഉപഹാരം വാർഡ് മെമ്പർ അസീസ് മന്ദലാകുന്ന് കൈമാറി. 

planet fashion

പി.ടി.എ വൈസ് പ്രസിഡന്റ്  വി.എച്ച് റബിയത്ത്, ടി.എ അയിഷ, യൂസഫ് തണ്ണിതുറക്കൽ, ഉനൈസ ഹംസ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. ടി.കെ അനീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.