മണിപ്പൂർ : സംഘപരിവാറിന്റേത് സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമം – എൻ കെ അക്ബർ

ചാവക്കാട് : ഇന്ത്യയുടെ മണ്ണിൽ നിന്നും തങ്ങൾക്ക് ഇഷ്ടമില്ലാത്ത ജനതയെ വംശഹത്യ ചെയ്തും ആട്ടിയോടിച്ചും സ്വന്തം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മണിപ്പൂരിലെ സംഭവങ്ങൾ കാണേണ്ടതെന്നു എൻ കെ അക്ബർ എം എൽ എ.
ചാവക്കാട് സെക്കുലർ ഫോറം സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലസ്തീനികളെ കൊന്നും ആട്ടിയോടിച്ചും കുടിയേറിയും ഇസ്രായേലിൽ യഹൂദ രാഷ്ട്രം സ്ഥാപിച്ച ജൂതൻമാരുടെയും മൊസാദിന്റെയും മാതൃകയാണ് സംഘപരിവാർ ഇന്ത്യയിൽ സ്വീകരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ആർ എസ് എസ് ന്റെ വിശുദ്ധ ഗ്രന്ഥങ്ങൾ ഗീതയും രാമായണവുമല്ല അവരുടെ അപ്പോസ്തലൻമാർ ഹിറ്റ്‌ലറും മോസോളിനിയുമാണ്.
കുക്കികളെ ആട്ടിയോടിച്ച മണിപ്പൂരിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും മെയ്തികൾ കുടിയേറിക്കൊണ്ടിരിക്കുന്ന വാർത്തകൾ വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റവ:ഫാദർ ഡോക്ടർ ദേവസ്സി പന്തല്ലൂക്കാരൻ മുഖ്യപ്രഭാക്ഷണം നടത്തി.
സെക്കുലർ ഫോറം ചെയർമാൻ ടി എസ് നിസ്സാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ നൗഷാദ് അഹമ്മു, രാഷട്രീയ സാമൂഹിക, സാംസ്കാരിക നേതക്കളായ ടി ടി ശിവദാസൻ, കെ വി സത്താർ, പി. വി. ഉമ്മർ കുഞ്ഞി, അഡ്വ മുഹമദ് ബഷീർ, മേഴ്സി ജോയ്, സൈമൺ മാസ്റ്റർ, സി. വി സുരേന്ദ്രൻ, സി. ആർ. ഹനീഫ, സി. രാധാകൃഷ്ണ, തോമസ് ചിറമ്മൽ, സി. എം.അനീഷ്, സി. കെ.കാദർ, നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.