mehandi new

മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തറിൽ ഇഫ്താർ സംഗമം ഒരുക്കി

fairy tale

ദോഹ : ഖത്തറിലെ മന്ദലാംകുന്ന് പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ മന്ദലാകുന്ന്‌ വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ  നേതൃത്വതിൽ ഇഫ്താർ സംഗമം  നടത്തി. ഖത്തർ റൊട്ടാന റസ്റ്റോറന്റിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്റ് വി ജി ലാൽ മോൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത തൃശ്ശൂർ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ റമദാൻ സന്ദേശം കൈമാറി. മന്ദലാംകുന്ന് മേഖലയിലെ നിർധനരായ കുടുംബങ്ങളെ സഹായിക്കുന്ന സാന്ത്വനം പദ്ധതിയുടെ മൂന്നാം ഘട്ടം ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. സംഘടന രക്ഷാധികാരികളായ കാസിം കറുത്തക്ക, മുജീബ് കിഴക്കൂട്ട് , ഹുസൈൻ പണിക്കവീട്ടിൽ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രെട്ടറി പി കെ മുഹമ്മദ് യുസുഫ് സ്വഗതവും ട്രഷർ ഇർഫാൻ നന്ദിയും പറഞ്ഞു. 

planet fashion

Comments are closed.