മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു. പി സ്‌കൂൾ ശതാബ്ദി ആഘോഷംങ്ങൾക്ക് തുടക്കമായി

പുന്നയൂർ: മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു. പി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ എം.എൽ.എ എൻ. കെ അക്‌ബർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താക്കലി മുഖ്യ അഥിതിയായി. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് റാഫി മാലിക്കുളം നൂറാം വാർഷിക പ്രമേയം അവതരിപ്പിച്ചു.

പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന നാസർ, ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ കെ കമറുദ്ദീൻ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ വിശ്വനാഥൻ മാസ്റ്റർ,
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ. കെ വിജയൻ, വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന്, പഞ്ചായത്ത് അംഗം സുബൈദ പുളിക്കൽ, എൻ. കെ ഗോപി, വി സമീർ, പി. എ നസീർ, ഉനൈസ ഹംസ, പി. വി സന്തോഷ്, പി. കെ സൈനുദ്ദീൻ ഫലാഹി, ഷൈല ഷാദുലി, യൂസഫ് തണ്ണിതുറക്കൽ, പി. എം ശിഹാബ്, ഇ. പി ഷിബു മാസ്റ്റർ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ ടി. വി സുരേന്ദ്രൻ സ്വാഗതവും ട്രഷറർ ടി. കെ ഖാദർ നന്ദിയും പറഞ്ഞു.

Comments are closed.