
അണ്ടത്തോട് : മന്നലാംകുന്ന് സ്വദേശിയായ വ്യാപാരി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. മന്നലാംകുന്ന് കിണറിനു പടിഞ്ഞാറ് താമസിക്കുന്ന പരേതനായ അച്ചുവീട്ടിൽ കുഞ്ഞു മുഹമ്മദിന്റെ മകൻ അബൂബക്കർ (50) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
വർഷങ്ങളായി കോയമ്പത്തൂർ ഉക്കടത്ത് അൽ ആമീൻ കോളനിയിൽ കച്ചവടം നടത്തി വരികയായിരുന്നു അബൂബക്കർ. ഒന്നര മാസം മുൻപാണ് നാട്ടിൽ വന്നു പോയത്.
കബറടക്കം നാളെ മന്നലാംകുന്ന് ജുമാമസ്ജിദിൽ.
മാതാവ് : ഫാത്തിമ. ഭാര്യ: ആരിഫ. മക്കൾ : ആജിഷ, അൻസിൽ, അൻഫാസ്

Comments are closed.