mehandi new

മന്ദലാംകുന്ന് അടിപ്പാത- ചൊവ്വാഴ്ച്ച ജനകീയ ധർണ്ണ

fairy tale

planet fashion

പുന്നയൂർ: ദേശീയപാത 66ൽ മന്ദലാംകുന്ന് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ചൊവ്വാഴ്ച ജനകീയ ധർണ്ണ.
ഇന്നലെ വൈകുന്നേരം നടന്ന ആക്ഷൻകൗൺസിൽ യോഗത്തിലാണ് തീരുമാനം. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്ദലാംകുന്ന് മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.

ധർണ്ണ ചൊവ്വാഴ്ച്ച രാവിലെ പത്തിന് മന്ദലാംകുന്ന് സെന്ററിൽ നടക്കും. ജനപ്രതിനിധികളും മറ്റു സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുക്കും. യോഗത്തിൽ എ.എം അലാവുദ്ദീൻ, എം.കമാൽ, എം.എ ഇബ്രാഹിം, പി.എ നസീർ, മൂസ ആലത്തയിൽ, യൂസഫ്‌ തണ്ണിതുറക്കൽ, കെ.കെ ഇസ്മായിൽ, എം.കെ അബൂബക്കർ, ഹുസൈൻ എടയൂർ എന്നിവർ പങ്കെടുത്തു.
യഹിയ സ്വാഗതവും, എ.എം മൊയ്തുണ്ണി നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.