മത്സ്യ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയന്റെ മാർച്ചും ധർണയും
ചാവക്കാട് : തൃശ്ശൂർ ഡിസ്ട്രിക്ട് മത്സ്യത്തൊഴിലാളി യൂണിയൻ( സി ഐ ടി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മത്സ്യ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് ധർണ്ണയും സംഘടിപ്പിച്ചത്. മത്സ്യ മേഖലയോടുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾ തിരുത്തുക, മണ്ണെണ്ണയുടെ കോട്ട പുനസ്ഥാപിക്കുക, സബ്സിഡികൾ നില നിർത്തുക, ബ്ലൂ -ഇക്കോണമി, മറൈൻ ഫിഷറീസ് ബിൽ എന്നിവ റദ്ദ് ചെയ്യുക. തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഐ കെ വിഷ്ണുദാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി എ രാമദാസ് അധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയ സെക്രട്ടറി എ എസ് മനോജ്, യൂണിയൻ നേതാക്കളായ പി എസ് അശോകൻ, പി. എ മാധവൻ, പി. എസ് സിജിത്ത്, കെ. പി ഷാജി, കെ. എസ് അനിൽ, വി. വി. അനിത, ഷീല രാജ് കമൽ, കെ. എം. അലി, റീന കരുണൻ, ടി എം ഹനീഫ, വസന്തവേണു, കെ കെ രമേശൻ, ബി എസ് ശക്തിധരൻ, കെ ആർ മുരളി, അഷ്‌റഫ് പൂവത്തയിൽ എന്നിവർ സംസാരിച്ചു. ചാവക്കാട് താലൂക് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് മത്സ്യ തൊഴിലാളികൾ അണിനിരന്നു.
Comments are closed.