mehandi new

ദേവസൂര്യയിൽ മാർഷ്യൽ ആർട്സ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

fairy tale

പാവറട്ടി: ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ ദശാബ്ദിയോട് അനുബന്ധിച്ച് ദേവസൂര്യ  വായനശാലയുടേയും ജനകീയ ചലച്ചിത്ര വേദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ലോക മാർഷൽ ആർട്സ് ദിനാഘോഷത്തിൻ്റെ ഭാഗമായി മാർഷൽ ആർട്സ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വിളക്കാട്ടുപാടം ദേവസൂര്യ ലൈബ്രറി ഹാളിൽ വെച്ച് സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ മുല്ലശ്ശേരി വേദ മാർഷ്യൽ ആർട്ട് അക്കാദമി ഡയറക്ടർ സെൻസായ് സുവ്രതൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ ടെസ്റ്റ് കഴിഞ്ഞ കരാട്ടെ വിദ്ധ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഗുരുവായൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദു അജിത് കുമാർ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര ആർട്ട് ഡയറക്റ്റർ ജെയ്സൺ ഗുരുവായൂർ, ദേവസൂര്യ പ്രസിഡണ്ട് റെജി വിളക്കാട്ടുപാടം, സെക്രട്ടറി കെ സി അഭിലാഷ്, വേണു ബ്രഹ്മകുളം, എ എ ദാസൻ എന്നിവർ പ്രസംഗിച്ചു. മേളയിൽ ലോകപ്രശസ്ത മാർഷ്യൽ ആർട്ട് സിനിമകളായ എൻ്റർ ദി ഡ്രാഗൺ, കരാട്ടെ കിഡ് എന്നിവ പ്രദർശിപ്പിച്ചു.

Fish ad

Comments are closed.