mehandi new

ചാവക്കാട് നഗരസഭക്കെതിരെ സമര പ്രഖ്യാപന ബഹുജന മാർച്ച്‌ – പ്രചരണ പദയാത്ര സംഘാടക സമിതി രൂപീകരിച്ചു

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭാ ഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് നേതൃത്വത്തിൽ സമര പ്രഖ്യാപന ബഹുജന മാർച്ച്‌ സംഘടിപ്പിക്കുന്നു. ബഹുജന മാർച്ചിന്റെ പ്രചരണാർത്ഥം ജനുവരി 19 ന് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്രയുടെ സംഘാടക സമിതി രൂപീകരിച്ചു. 

planet fashion

സംഘാടക സമിതി രൂപീകരണ യോഗം ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.  ഗുരുവായൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു.  ചാവക്കാട് നഗരസഭ കൗൺസിൽ യു ഡി എഫ് നേതാവ് കെ വി സത്താർ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് പി ടി ഷൗകത്ത് അലി, പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി പി കൃഷ്ണൻ മാസ്റ്റർ, സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി അഷറഫ് ബ്ലാങ്ങാട്, ഇസഹാഖ് മണത്തല, കെ എൻ സന്തോഷ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കോപ്പര, രാജൻ പനക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ, സക്കീർ ഹുസൈൻ, ഷാഹിത മുസ്തഫ, നാസിം നാലകത്ത്, റുക്കിയ ഷൗക്കത്ത്, താഹിറ റഫീക്, അഡ്വ ഡാലി എന്നിവർ സംസാരിച്ചു. 

ജനുവരി 19 ന് രാവിലെ 8-30 ന് മണത്തല  ബേബി റോഡ് തച്ചടി സ്റ്റോപ്പ് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന പദയാത്ര മണത്തല മേഖലയിലെ വിവിധ വാർഡുകളിലൂടെ സഞ്ചരിച്ച് മണത്തല ബീച്ചിൽ സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.