mehandi new

ഗുരുവായൂരിലെ മൂന്ന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സ്തുത്യർഹ സേവാ മെഡൽ

fairy tale

ഗുരുവായൂർ : ജില്ലയിലെ 250 സിവിൽ ഡിഫൻസ് സേന അംഗങ്ങളിൽ നിന്നും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 45 അംഗങ്ങൾക്കാണ് സ്ത്യുത്യർഹ സേവാ മെഡൽ നൽകിയത്. ഇതിൽ മൂന്ന് പേർ
ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ളവരാണ്

planet fashion

സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ ചാവക്കാട് നഗരസഭയിൽ നിന്നുള്ള കെ എസ് ശ്രുതി, എളവള്ളി പഞ്ചായത്തിൽ നിന്നുള്ള രഞ്ജിനി അനിലൻ, പുന്നയൂർ പഞ്ചായത്തിൽ നിന്നുള്ള വെങ്കിടാചലം എന്നിവരാണ് സ്തുത്യർഹ സേവാ മെഡൽ ലഭിച്ച ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ.

കോവിഡ് കാലഘട്ടത്തിൽ സ്ത്യുത്യർഹമായ സേവനങ്ങൾ നടത്തിയ സിവിൽ ഡിഫൻസ് സേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ജില്ലാ ഫയർ ഓഫീസർ അരുൺ ബാസ്കർ ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലഘട്ടങ്ങളിലും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് ഇത്തരം ചടങ്ങുകൾ പ്രചോദനമായിരിക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ കൂട്ടിചേർത്തു. ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ അഗ്നിരക്ഷാ ആസ്ഥാനത്ത് വെച്ചായിരുന്നു പരിപാടി.
അഗ്നിരക്ഷാ സ്റ്റേഷൻ മേധാവി വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Macare 25 mar

Comments are closed.