ബ്ലാങ്ങാട് ജി എഫ് യു പി സ്കൂൾ ആധുനിക കെട്ടിടം മന്ത്രി കെ രാധാകൃഷ്ണന്‍ നാളെ ശനിയാഴ്ച്ച നാടിന് സമര്‍പ്പിക്കും
ചാവക്കാട്: തീരദേശ മേഖലയില്‍ തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന് നല്‍കിയ ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിന്റെ ആധുനിക നിലവാരത്തിലുള്ള സ്കൂള്‍ കെട്ടിടം മെയ് 27 ന് ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ദേവസ്വം, പട്ടികജാതി-പട്ടിക വര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിക്കും.
ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിക്കും.
കേരള സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുന്‍ എം.എല്‍.എ യുമായ കെ.വി അബ്ദുള്‍ ഖാദര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.
മുന്‍ എം.എല്‍.എ കെ. വി അബ്ദുള്‍ ഖാദര്‍ വിദ്യാലയത്തിന്‍റെ ശതാബ്ദി ആഘോഷവേളയില്‍ പ്രഖ്യാപിച്ചതു പ്രകാരം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 99.99 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
വൈകീട്ട് 5 മണിക്ക് പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന കലാ വിരുന്നും ഒരുക്കിയിട്ടുള്ളതായി ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചാവക്കാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്ന രണദിവെ, ഷാഹിന സലീം, അഡ്വ മുഹമ്മദ് അൻവർ എ വി, ചാവക്കാട് നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂൾ ഹെഡ് മിസ്ട്രസ് വിജി സി ഡി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.