mehandi new

5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട് : നഗരസഭയിലെ 5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അത്തരം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശുദ്ധജല ക്ഷാമമെന്ന ആഗോള പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാനത്തിന് ജല്‍ജീവന്‍ പോലുള്ള വിവിധ പദ്ധതികള്‍ മുഖേന കഴിഞ്ഞുവെന്നും സാമ്പത്തിക പ്രതിസന്ധിയിലും സാമൂഹ്യ നീതിയിലധിഷ്ഠിതമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

planet fashion

ചാവക്കാട് പുത്തന്‍കടപ്പുറം നോര്‍ത്തില്‍ നടന്ന പരിപാടിയില്‍ എന്‍.കെ അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ പി. എ സുമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി. എസ് അബ്ദുള്‍ റഷീദ്, ബുഷറ ലത്തീഫ്, എ. വി മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ,  കൗണ്‍സിലര്‍മാരായ ഉമ്മു റഹ്മത്ത്,   എം ആർ രാധാകൃഷ്ണൻ,  ഫൈസൽ കാനമ്പുള്ളി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി കെ സൈതലികുട്ടി, കെ എച്ച് സലാം, തോമസ് ചിറമേൽ, കാദർ ചക്കര,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

നഗരസഭാ പ്രദേശത്ത് എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് 2.0 ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. യു. ഐ. ഡി. എസ്. എസ്. എം. ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭക്ക് ആവശ്യമായ കുടിവെള്ളം കരുവന്നൂരില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുടെ തുടര്‍ച്ചയായി നഗരസഭയിലെ 5000 ത്തോളം കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് 12.07 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 

ചാവക്കാട് നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അയ്യായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നതോടൊപ്പം അതിനായി പൊളിക്കുന്ന റോഡുകളുടെ പുനഃസ്ഥാപന പ്രവര്‍ത്തികളും ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി നഗരസഭ 1.54 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. പദ്ധതിയിലൂടെ തീരദേശ പ്രദേശമായ ചാവക്കാട് നഗരസഭയിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിന് സാധിക്കും.

Jan oushadi muthuvatur

Comments are closed.