mehandi new

പഠന മികവിന് എം എൽ എ യുടെ സ്നേഹാദരം

fairy tale

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രതിഭാസംഗമം 2022 പുരസ്കാര സമർപ്പണം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനോട് പ്രതിബന്ധതയുള്ളവരായി വിദ്യാർത്ഥികൾ മാറണമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. പ്രതിഭകളെ കണ്ടെത്തുന്നതിൽ സമൂഹത്തിൽ വ്യത്യസ്ത തലങ്ങളുണ്ട്. പ്രവർത്തി, കാലം എന്നിവ പ്രതിഭകളുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

planet fashion

വിദ്യാഭ്യാസം ഒരുവനെ ജീവിക്കാൻ പ്രാപ്തമാക്കുന്ന മാസ്മരിക മന്ത്രമാണെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ഗവ.പ്രിൻസിപ്പൾ സെക്രട്ടറി രാജു നാരായണസ്വാമി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെല്ലാം സമൂഹത്തിൽ നല്ല പൗരന്മാർ കൂടിയാകണം എന്നും അദ്ദേഹം ഓർമപ്പെടുത്തി.

ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ സ്കൂളിൽ നടന്ന ചടങ്ങിൽ
നഗരസഭ വൈ.ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.
ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, പഞ്ചായത്ത് പ്രസിഡന്റുമായ ടി വി സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, വി സി ഷാഹിബാൻ, പിടിഎ പ്രസിഡന്റ് ബഷീർ മൗലവി, എം ആർ ആർ എം സ്കൂൾ പ്രിൻസിപ്പാൾ കെ.ഡി ഷീബ ടീച്ചർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുത്തു. മണ്ഡലത്തിലെ 400 ലധികം വരുന്ന വിദ്യാർത്ഥികൾക്ക് എം എൽ എ പുരസ്കാരം നൽകി ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച ഗവ.ഫിഷറീസ് പുത്തൻ കടപ്പുറം, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഏങ്ങണ്ടിയൂർ, ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കടപ്പുറം എന്നീ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

Jan oushadi muthuvatur

Comments are closed.