mehandi new

മാലിന്യ സംസ്കരണത്തിന് മാതൃക – 9-ാം വാർഡ് ഹരിത ഭവനം അവാർഡ് വിതരണം ചെയ്തു

fairy tale

ചാവക്കാട് :  മാലിന്യ സംസ്കരണത്തിന് മാതൃകയായി ചാവക്കാട് നഗരസഭാ 9-ാം വാർഡ് ഹരിത ഭവനം അവാർഡുകൾ പ്രഖ്യാപിച്ചു. ആറു മാസമായി ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകുന്ന വീട്ടുകാർക്ക് ഏർപ്പെടുത്തിയ അവാർഡിന് വാർഡിലെ ശ്രുതി സന്തോഷ്‌,   സീബൻ വാക്കയിൽ, ബീന എന്നിവരെ തിരഞ്ഞെടുത്തു. 

planet fashion

നഗരസഭാ ചെയർപേഴ്സൺ ഷീജപ്രശാന്ത് ഉദ്ഘാടനം ചെയ്തു, അവാർഡ് വിതരണം നിർവഹിച്ചു. ചാവക്കാട് നഗരസഭ കൗൺസിൽ യു ഡി എഫ് നേതാവ് കെ  വി സത്താർ അധ്യക്ഷത വഹിച്ചു.  അഞ്ചു കെ  തമ്പി,  രാം കുമാർ, അനിറോസ്, തസ്‌നിം തുടങ്ങിയവർ പങ്കെടുത്തു.

Pharmacy wanted Chavakkad

Comments are closed.