mehandi new

എം ആർ ആർ. എം ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

fairy tale

ചാവക്കാട് : എം.ആർ. ആർ.എം ഹയർസെക്കൻഡറി  സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്  ചൊവ്വാഴ്ച ഇന്ന് രാവിലെ 8 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ സല്യൂട്ട് സ്വീകരിച്ചു. ചാവക്കാട് സ്റ്റേഷൻസ്റ്റേഷൻ ഹൗസ് ഓഫീസർ എ പ്രതാപ് കേഡറ്റുകൾക്ക്  സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  

planet fashion

വാർഡ് കൗൺസിലർ എം ബി പ്രമീള, പ്രിൻസിപ്പാൾ  എം ഡി ഷീബ ടീച്ചർ, ഹെഡ്മിസ്ട്രസ്  എം സന്ധ്യ, പി ടി എ പ്രസിഡന്റ്  ഷൈബി വത്സൻ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ലത്തീഫ്, നിഷ ഉണ്ണി, ജയശ്രീ പി എൻ,  സിവിൽ പോലീസ് ഓഫീസർ അബൂബക്കർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ് കെ തോമസ്, അഞ്ജലി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

Ma care dec ad

Comments are closed.