മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ആദരം 2023, എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയം കരസ്തമാക്കിയ വിദ്യർഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്‌കാര വിതരണോദ്ഘാടനം നജീബ് കാന്തപുരം എം. എൽ. എ നിർവഹിച്ചു.
പതിനാല് ലക്ഷം പേരെഴുതിയ ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ, പാസായ പതിനാലായിരത്തോളം പേരിൽ ഒമ്പതു പേര് പെരിന്തൽമണ്ണയിലെ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദാമിയിൽ നിന്നാണ് എന്നത് ഒരു വലിയ നേട്ടം തന്നെയാണ്. വിദ്യാർത്ഥികളുടെ കഠിന പരിശ്രമത്തിന്റെ ഭാഗമായി ഉണ്ടായതാണതെന്നും സ്ഥാപനത്തിന്റെ സ്ഥാപകൻ കൂടിയായ അദ്ദേഹം പറഞ്ഞു.

മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു
മുസ്ലീം ലീഗ് സംസ്ഥാന വൈ. പ്രസിഡന്റ് സി എച്ച് റഷീദ് മുഖ്യഥിതിയായി.
സംസ്ഥാന സർക്കാറിന്റെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് നേടിയ പി എ അബ്‌ദുൾ കാദർ മാഷിനെയും, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ഡോക്ടറേറ്റ് നേടിയ എം എസ് ശിസുമയെയും ചടങ്ങിൽ ആദരിച്ചു.
മുൻസിപ്പൽ ജനറൽ സെക്രട്ടറി പി. എം അനസ്, ജില്ലാ ഭാരവാഹികളായ പി. കെ അബൂബക്കർ, ഹാറൂൺ റഷീദ്, സി. അഷറഫ്, മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികളായ എം. വി ഷക്കീർ, പി. വി ഉമ്മർകുഞ്ഞി, എ എച്ച് സൈനുൽ ആബിദ്, ലത്തീഫ് പാലയൂർ, എം എസ് എഫ് ജില്ലാ ജന:സെക്രട്ടറി ആരിഫ് പാലയൂർ, യൂത്ത് ലീഗ് മണ്ഡലം ജന:സെക്രട്ടറി നസീഫ് യൂസഫ്, ഷാർജ കെ.എം.സി.സി മണ്ഡലം സെക്രട്ടറി യുനസ് മണത്തല, അബുദാബി കെ എം സി സി മണ്ഡലം വൈ: പ്രസിഡന്റ് നിയാസ് പിഎം, അബുദാബി കെ എം സി സി മുനിസിപ്പൽ ട്രഷറർ ഷഫീക് പുന്ന, എൻ കെറഹീം, അഷ്‌റഫ് ചാവക്കാട്, അബ്ദുൾ സത്താർ, എം എസ് മുസ്തഫ, പി പി ഷാഹു, അഷ്‌റഫ് പാലയൂർ, ഇക്ബാൽ കാളിയത്ത്, മജീദ് താഴത്ത്, എ എം നവാസ്, എച്ച് എച്ച് ഹസീബ്, മിദ്‌ലാജ് വി എന്നിവർ നേതൃത്വം നൽകി.

Comments are closed.