mehandi new

കൊടും ചൂടിൽ ആശ്വാസമായി മുസ്ലിംലീഗ് കുടിവെള്ളം വിതരണം ചെയ്തു

fairy tale

പഞ്ചാരമുക്ക് : മുസ്ലിംലീഗ് ഗുരുവായൂർ മണ്ഡലം മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ദാഹ ജലം കുടിക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവുമായി പഞ്ചാരമുക്കിൽ പൊതു ജനങ്ങൾക്ക്‌ വേണ്ടി കുടിവെള്ള കൂജ സ്ഥാപിച്ചു. ഓട്ടോ ഡ്രൈവേഴ്സിന് ബോട്ടിൽ വെള്ളവിതരണവും, പറവകൾക്കായി കുടി വെള്ള പാത്രങ്ങളും സ്ഥാപിച്ചു.  മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ ഉൽഘാടനം ചെയ്തു. ഗുരുവായൂർ മുനിസിപ്പൽ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള കൂജ സ്ഥാപിക്കുമെന്നും ലത്തീഫ് പാലയൂർ പറഞ്ഞു.  

planet fashion

മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു അദ്ധ്യക്ഷത വഹിച്ചു.  കുടിവെള്ളത്തിന് ഭീഷണിയാകുന്ന തരത്തിൽ ഗുരുവായൂർ നിന്നും വലിയ തോട്, ചെറിയ തോട് വഴി വരുന്ന മലിന ജലത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആ പ്രദേശത്തുകാർക്ക് സൗജന്യ കുടിവെള്ളം കൊടുക്കുവാൻ നഗരസഭ തയ്യാറാകണമെന്നും നൗഷാദ് അഹമ്മു ആവശ്യപ്പെട്ടു. സജി മോസ്കോ നൗഷാദ് നെടുംപറമ്പ്, പി വി മനാഫ് അങ്ങാടി, ഹംസഅമ്പലത്ത്, ഹംസ കുന്നിക്കൽ, ബാപ്പു, എ കെ ഹംസ, രവി, അബ്ദുൽ ഹഖ്, ശിഹാബ് കാരക്കാട്, ഷെരീഫ് പനക്കൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ഓട്ടോ ഡ്രൈവർമാരായ കെ വി ഷെമീർ, എം വി കമറു, സെലി അങ്ങാടി, നൗഫൽ, യദു നടുകുറ്റിപറമ്പ്, റിംഷാദ്, റ്റി വി നൗഷാദ്, പി വി കെരിം, സുധീർ റാഹത്ത്, മനോജ് മോസ്കോ, കെ വി ഷെരീഫ്, റ്റി വി മനാഫ്,  ഷെക്കീർ തുടങ്ങിയവർ ബോട്ടിൽ വെള്ളം ഏറ്റു വാങ്ങി. അബ്ദുള്ള തൈക്കാട് സ്വാഗതവും, എ കെ ഹംസ നന്ദിയും പറഞ്ഞു.

Pharmacy wanted Chavakkad

Comments are closed.