mehandi new

കർണാടകയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കോൺഗ്രസ്‌ വിജയത്തിൽ മുസ്‌ലിം ലീഗ് ആഹ്ലാദ പ്രകടനം

fairy tale

ചാവക്കാട് : വർഗീയതക്കും വെറുപ്പിനുമെതിരെ പ്രതികരിച്ച കർണാടകയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കർണാടകയിലെ കോൺഗ്രസ്‌ വിജയത്തിൽ മുസ്‌ലിം ലീഗ് ആഹ്ലാദ പ്രകടനം നടത്തി.
ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
വൈകീട്ട് 4 മണിക്ക് ചാവക്കാട് ലീഗ് ഓഫീസ് പരിസരത്ത് നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി വസന്തം കോർണറിൽ സമാപിച്ചു.

planet fashion

മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജ മണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം അനസ്, ആരിഫ് പാലയൂർ, കുഞ്ഞീൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.
അബ്ദുൽ സത്താർ, എൻ കെ റഹീം, അഷറഫ്‌ ചാവക്കാട്, കെ എം റിയാസ്, എം എസ് മുസ്തഫ, പി പി ഷാഹു, സിദീഖ് ബ്ലാങ്ങാട്, പി ഐ അഷ്‌റഫ്‌, ഹാഷിം ബ്ലാങ്ങാട് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.