ലീഗിന്റേത് സമരാഭാസം – താലൂക്ക് ആശുപത്രിയിൽ ഒന്നാം തിയതി ഒരു ഡോക്ടറെ നിയമിച്ചുവെന്നും മറ്റൊരു ഡോക്ടറെ കൂടെ നിയമിക്കാനുള്ള ശ്രമം തുടരുകയാണെന്നും നഗരസഭാ ചെയർ പേഴ്സൻ

ചാവക്കാട് : മുസ്ലിം ലീഗിന്റേത് സമരാഭാസമാണെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഒന്നാം തിയതി ഒരു ഡോക്ടറെ നിയമിച്ചുവെന്നും ഒരു ഡോക്ടറെ കൂടെ നിയമിക്കാനുള്ള ശ്രമം തുടരുകയാണെന്നും നഗരസഭാ ചെയർ പേഴ്സൻ പറഞ്ഞു. നഗരസഭ തീരുമാനം പ്രകാരം കഴിഞ്ഞ മാസം രണ്ടു ഡോക്ടർമാർക്ക് വേണ്ടി ഇന്റർവ്യൂ നടത്തിയെങ്കിലും മാനദണ്ഡങ്ങൾ പൂർത്തീകരിച്ച ഒരാളെ മാത്രമേ ലഭിച്ചുള്ളൂ. കഴിഞ്ഞ 25 ന് മറ്റൊരു ഇന്റർവ്യൂ വിളിച്ചെങ്കിലും ആരും എത്തിയില്ല. ഡോക്ടർമാരെ ലഭിക്കാത്തത് കൊണ്ടാണ് നിയമനം വൈകുന്നതെന്നും ഡോക്ടർമാർക്ക് വേണ്ടിയുള്ള ശ്രമം തുടരുകയാണെന്നും ഷീജാ പ്രശാന്ത് പറഞ്ഞു. രാത്രികാലങ്ങളിൽ ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ വലയുന്നതായി മുസ്ലിം ലീഗ് ആരോപിക്കുകയും ചാവക്കാട് താലൂക് ആശുപത്രിയിൽ സൂപ്രണ്ടിനെ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.


Comments are closed.