mehandi new

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു

fairy tale

മുതുവട്ടൂർ :  മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ ധനം വിതരണം ചെയ്തു.  തൃശൂർ സക്കാത്ത് ഫൗണ്ടേഷൻ ചെയർപേഴ്സണും അൻസാർ വനിത കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ കെ എ അനീഷ ഉദ്ഘാടനം ചെയ്തു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ  മഹല്ല് ട്രഷറർ ടി എസ് നിസാമുദ്ധീൻ അധ്യക്ഷത വഹിച്ചു. മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ പി. വി ഫൈസൽ സ്വാഗതം പറഞ്ഞു. മഹല്ല് ഇമാം സാഹിദുൽ ഹഖ് ഖിറാഅത്ത് നിർവഹിച്ചു. മഹല്ല് ഖാളി വി. ഐ സുലൈമാൻ അസ്ഹരി ആമുഖഭാഷണം നടത്തി.  മഹല്ല് കമ്മിറ്റി അംഗം ആർ വി അബ്ദുൽ റഷീദ് നന്ദി പറഞ്ഞു. മഹല്ല് സെക്രട്ടറി പി. വി ഉസ്മാൻ, ജോയിന്റ് സെക്രട്ടറി പി എം അബ്ദുൽ ഹബീബ്, കമ്മിറ്റി അംഗങ്ങളായ  എം. പി. ബഷീർ, പി. വി അബ്ദുൽ റസാഖ്, കെ ഷംസുദ്ധീൻ, ഖത്തീബ് അലി അക്ബർ,  മദ്രസ അധ്യാപകരായ സുലൈഖ ഹംസ,  അമാനി, റംല, ഫഹീമ എന്നിവർ  നേതൃത്വം നൽകി.

Unani banner ad

Comments are closed.