mehandi banner desktop
Chavakkad online

ബിഎസ് സി ഇലക്ട്രോണിക്സിൽ അഞ്ചാം റാങ്ക് – അബു ഫാരിഹിന് ചാവക്കാട് നഗരസഭയുടെ ആദരവ്

Ft

മണത്തല : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎസ് സി ഇലക്ട്രോണിക്സിൽ അഞ്ചാം റാങ്ക് നേടിയ പുതുക്കാട് പ്രചോതീനികേതൻ കോളേജ് വിദ്യാർത്ഥി മണത്തല സ്വദേശി അബു ഫാരിഹിനെ ചാവക്കാട് നഗരസഭ ആദരിച്ചു. പണിക്ക് വീട്ടിൽ  ഫിറോസ്, വാഹിത ദമ്പതികളുടെ മകനാണ്  അബു ഹാരിഫ് ചാവക്കാട് നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ കെ എച്ഛ് സലാം, എ എ മഹേന്ദ്രൻ, മുൻ വാർഡ് കൗൺസിലർ കലാം കാനാം പുള്ളി, ഡിവൈഎഫ്ഐ മണത്തല മേഖല ജോയിൻ സെക്രെട്ടറി എം എച്ഛ് ഷലീൽ എന്നിവരുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അബു ഹാരിഫിന്റെ വീട്ടിൽ എത്തിയാണ് ഉപഹാരം നൽകിയത്. ചടങ്ങിൽ അബു ഫാരിഹിന്റെ മാതാപിതാക്കളായ ഫിറോസ്, വാഹിത എന്നിവരും പങ്കെടുത്തു.

Jan oushadi

Comments are closed.