mehandi new

ചാവക്കാട് നഗരസഭാ പരിധിയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവർ അനുമതി നൽകിയതിൽ ദുരൂഹത – യു ഡി എഫ് കൗൺസിലർമാർ

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭാ പരിധിയിലെ രണ്ടിടങ്ങളിൽ മൊബൈൽ ടവർ അനുമതി നൽകിയതിൽ ദുരൂഹത ആരോപിച്ച് യു ഡി എഫ് കൗൺസിലർമാർ. ചാവക്കാട് നഗരസഭയിലെ വാർഡ്‌ 28 പുത്തൻകടപ്പുറം സൗത്തിലും, വാർഡ്‌ 12 പാലയൂർ ഈസ്റ്റ് ലുമാണ് മൊബൈൽ ടവറുകളുടെ നിർമാണ പ്രവർത്തികൾ തുടങ്ങിയിട്ടുള്ളത്.

planet fashion

രണ്ടു ടവറുകളും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഉയരുന്നത്. വാർഡിലെ ജനപ്രതിനിധികൾക്ക് ഒരു സൂചന പോലും നൽകാതെയാണ് ചാവക്കാട് നഗരസഭ അമേരിക്കൻ ടവർ കമ്പനി (ATC)ക്ക് മൊബൈൽ ടവർ നിർമാണത്തിന് അനുമതി നൽകിയിട്ടുള്ളത്.
മൊബൈൽ ടവറുകളും അതിൽ നിന്നുള്ള റേഡിയേഷൻ വികിരണങ്ങളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നാണ് പൊതുബോധം. അതുകൊണ്ട് തന്നെ ടവർ നിർമ്മാണം തുടങ്ങിയത് മുതൽ പരിസരവാസികൾ ഭയാശങ്കയിലാണ് കഴിയുന്നത്.

അതാത് വാർഡുകളിലെ കൗൺസിലർമാർ അറിയാതെ ടവറിന് രഹസ്യമായി അനുമതി നൽകിയത് സംശയസ്പദമാണ്, പണി നടന്നു കൊണ്ടിരിക്കുന്ന ടവറുകൾ രണ്ടും യു ഡി എഫ് അംഗങ്ങളായ കൗൺസിലർമാരുടെ വാർഡുകളിലാണ്. മൊബൈൽ റേഞ്ച് ലഭിക്കാത്ത മേഖലകൾ പാലയൂർ മേഖലയിൽ വേറെ ഉണ്ടെങ്കിലും റേഞ്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത പന്ത്രണ്ടാം വാർഡിലാണ് നഗരസഭ ടവറിന് നിർമാണാനുമതി നൽകിയിട്ടുള്ളത്. കൗൺസിലർമാരെ അറിയിക്കാതെയും വാർഡിലെ ജനങ്ങളെ മുഖവിലക്കെടുക്കാതെയുമുള്ള നഗരസഭാ ഭരണകൂടത്തിന്റെ നടപടിയിൽ ജന വഞ്ചനയും പ്രതികാര ബുദ്ധിയും വ്യക്തമാണെന്ന് യു ഡി എഫ് കൗൺസിലർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ വിഷയത്തിൽ ചാവക്കാട് നഗരസഭ അടിയന്തിര കൗൺസിൽ യോഗം വിളിച്ചു കൂട്ടി, ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രശ്ന ബാധിത വാർഡുകളിൽ അടിയന്തിര വാർഡ്‌ സഭ വിളിച്ചു കൂട്ടുമെന്നും യു ഡി എഫ് കൗൺസിലർമാരായ കെ വി സത്താർ, ജോയിസി ടീച്ചർ, സുപ്രിയ, അസ്മത്തലി, ശാഹിദ പേള എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Ma care dec ad

Comments are closed.