mehandi new

ദേശീയപാത ഭൂമിയേറ്റെടുക്കൽ നടപടികൾ നിയമവിരുദ്ധം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ദേശീയപാത വികസനത്തിനായുള്ള സാധ്യത പഠനവും വിശദ പദ്ധതി രേഖയും തയ്യാറായിട്ടില്ലെന്നിരിക്കെ ഇപ്പാൾ നടന്നു കൊണ്ടിരിക്കുന്ന ഭുമിയേറ്റെടുക്കൽ നടപടികൾ നിയമവിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിo ചേന്ദാമ്പിളളി പറഞ്ഞു. ദേശീയ പാത 45 മീറ്റർ ഭൂമിയേറ്റെടുക്ക ലിനെതിരെ തിരുവത്ര കോട്ടപ്പുറം സെൻററിൽ ആരംഭിച്ച സമരപ്പന്തലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. പേലീസിനെ ഉപയോഗിച്ച് ജനങ്ങളെ അറസ്റ്റ് ചെയ്ത് നടത്തുന്ന ജനവിരുദ്ധമായ ഭൂമിയേറ്റടുക്കലിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ധേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ തുടരുന്ന മൗനം വെടിയണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. വലപ്പാട് ആന വിഴുങ്ങി യിൽ ഇരുപതോളം വരുന്ന നാട്ടുകാരെ അറസ്റ്റ് ചെയ്ത നടപടിയിൽ യോഗം പ്രതിഷേധിച്ചു. സി ആർ ഉണ്ണി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ സംസ്ഥാന കൺവീനർ ടി.കെ.സുധീർ കുമാർ, പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ.ഹംസ കുട്ടി, ജില്ല കൺവീനർ സി.കെ.ശിവദാസൻ, ഉത്തര മേഖല ചെയർമാൻ വി.സിദ്ധീഖ് ഹാജി, റസിയ അബ്ദു, വാഹിദ കോട്ടപ്പുറം, ഉസ്മാൻ അണ്ടത്തോട്,  ഒ.കെ.വത്സലൻ എന്നിവർ സംസാരിച്ചു.സി.ഷറഫുദ്ധീൻ സ്വാഗതവും കമറു പട്ടാളം നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.