mehandi new

നബിദിനം; മഹല്ല്, മദ്രസ കമ്മിറ്റികളുടെ നേതൃത്വത്തിൽ റാലിയും കലാപരിപാടികളും ഭക്ഷണ വിതരണവും നടത്തി

fairy tale

ചാവക്കാട് : വിവിധ മദ്രസകളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. നബിദിന റാലി, വിദ്യാർത്ഥികളുടെ കലാപരിപാടികൾ,  ഭക്ഷണ വിതരണം, മധുര പലഹാര വിതരണം എന്നിവ നടന്നു. അതിരാവിലെ പള്ളികളിൽ മൗലൂദ് പാരായണത്തോടെ നബിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. മണത്തല മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലി മഹല്ല് പ്രസിഡന്റ് ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഖത്തീബ് ക്ഷമറുദ്ധീൻ ബാദുഷ നേതൃത്വം നൽകി. 

planet fashion

പാലയൂർ മുർശിദുൽ അനാം മദ്രസ സംഘടിപ്പിച്ച റാലിക്ക്  മദ്രസ കമ്മിറ്റി പ്രസിഡന്റ്‌ അബു സ്വാലിഹ്, സെക്രട്ടറി ശംസുദ്ധീൻ, ജലീൽ, ഷജീർ മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കാളിയത്ത്, ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു, എൻ കെ ശംസുദ്ധീൻ അനീഷ് പാലയൂർ നെടുപറമ്പിൽ നൗഷാദ്, ഇല്യാസ് ബുർഹാൻ എന്നിവർ നേതൃത്വം നൽകി. 

ബ്ലാങ്ങാട് കാട്ടിൽ ജൂമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹല്ല് സംയുക്ത നബിദിന റാലിക്ക്  ഖത്തീബ് എം മൊയ്തീൻ കുട്ടി മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു.  ഹസ്സൻകോയ ഹാജി  പതാക ഉയർത്തി. മഹല്ലിനു കീഴിലുള്ള ജൈലാനി, തൊട്ടാപ്പ് ബദർ പള്ളി,  സുനാമി യാസീം പള്ളി കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും അണിനിരന്നു റാലിക്ക് ശേഷം മൗലീദ് പാരായണവും, അന്നദാനവും നടന്നു വൈകീട്ട് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു. സമസ്ത പൊതു പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈകീട്ട് നടന്ന പൊതുസമ്മേളനം ഖത്തീബ് എം. മൊയ്തീൻ കുട്ടി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു പ്രസിഡൻ്റ്  വി കെ ഉമ്മർ ഹാജി അധ്യക്ഷത വഹിച്ചു

ഭാരവാഹികളായ സി കോയാ ഹാജി, റാഫി വലിയകത്ത്, പി വി അബൂബക്കർ, എം കെ അഷ്റഫ് സഖാഫി എം ടി മുഹമ്മദ് ഷാഫി അഹ്‌സനി കെ മുഹമ്മദ് ഹനീഫ അഹ്‌സനി, സിദ്ധീഖ് സഖാഫി, ഷബീർ മുഈനി എന്നിവർ സംബന്ധിച്ചു.

Ma care dec ad

Comments are closed.