പുത്തൻകടപ്പുറം ആരോഗ്യ കേന്ദ്രത്തിന്റെ നാമകരണം കാലം പൊറുക്കാത്ത നീതികേട് – കോൺഗ്രസ്സ്

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ പ്രഥമ ചെയർമാനായിരുന്ന കെ. ബീരുസാഹിബിനോടും ചരിത്രത്തോടും ചാവക്കാട് നഗരസഭ ഭരണകർത്താക്കൾ നീതികേട് കാട്ടിയെന്നു ചാവക്കാട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി.

ആരോഗ്യ കേന്ദ്രം പണിയുന്നതിന് വേണ്ടി കെ. ബീരു സാഹിബിന്റെ കുടുംബം 1967-68 കാലഘട്ടത്തിൽ സർക്കാരിന് നൽകിയ പത്ത് സെന്റ് ഭൂമിയിലാണ് പുത്തൻകടപ്പുറത്തെ ആരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത്. അത് പുതുക്കി പണിത് കെട്ടിടത്തിന് പുതിയ പേരും നൽകി തിങ്കളാഴ്ച ഉദ്ഘാടനം തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ കെട്ടിടത്തിനു നഗരസഭയുടെ പ്രഥമ ചെയർമാൻകൂടിയായിരുന്ന കെ. ബീരുസാഹിബിന്റെ പേര് നൽകുന്നതായിരുന്നു ഉചിതമെന്നും അതിന് വിരുദ്ധമായി രാഷ്ട്രീയ പ്രേരിതമായി പേർ നൽകിയാണ് തിങ്കളാഴ്ച ഉദ്ഘാടനം നടത്താൻ പോകുന്നതെന്നും ഇത് കെ. ബീരു സാഹിബിനോടും, ചരിത്രത്തോടുമുള്ള നന്ദികേടാണെന്ന് ചവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് കെ വി ഷാനവാസ് വാർത്തകുറിപ്പിൽ പറഞ്ഞു.
20.12.2021 തിങ്കളാഴ്ച രണ്ടു മണിക്കാണ്
പുത്തൻകടപ്പുറം ബാപ്പു സെയ്ദ് സ്മാരക ഹെൽത്ത് സെന്റർ പുതിയ കെട്ടിടം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയുന്നത്.

Comments are closed.