നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഓരോഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചു രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സ്ത്രീകളും ഇതിര സംസ്ഥാനക്കാരുമടക്കം നിരവധി പേർ രക്തദാന ക്യാംപിൽ പങ്കാളികളായി.

ഫെർമിസ് മടത്തൊടിയിൽ ഉദ്‌ഘാടനം ചെയ്തു. ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതവും റിൻഷാദ് അബ്ദുള്ള നന്ദിയും പറഞ്ഞു. കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയുടെ അപ്പ്രീസിയേഷൻ സർട്ടിഫിക്കറ്റ് നൂറ അൽ ഖാദിയിൽ നിന്ന് ഫായിസ് ബീരാൻ സ്വീകരിച്ചു. ഷെഫീഖ് അലി, സലിം അകലാട്, മിഥുൻ കരുമത്തിൽ, സിറാജുദ്ധീൻ ഓവുങ്ങൽ, അലി പുത്താട്ടിൽ, ഖയ്യൂം മൂന്നാംകല്ല്, ഫവാദ് കറുകമാട്, മുജീബ് എടക്കഴിയൂർ, സലിം പെരുമ്പുള്ളി എന്നിവർ നേതൃത്വം നൽകി.

Comments are closed.