mehandi new

അധികാരികൾ കൈമലർത്തി നന്മ രംഗത്തിറങ്ങി – തകർന്നു കിടന്ന ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ അറ്റകുറ്റ പണികൾ നടത്തി

fairy tale

ബ്ലാങ്ങാട്: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നാട്ടുകാരുടെ സഹകരണത്തോടെ നന്മയുടെ പ്രവർത്തകർ തകർന്നു കിടന്ന ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ അറ്റകുറ്റ പണികൾ നടത്തി.  ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെ ശോചനീയാവസ്ഥ കാണിച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികൾക്ക് നന്മ നിവേദനം സമർപ്പിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ മാത്രമാണ് ഇനി പുതിയ പദ്ധതികൾ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ എന്നായിരുന്നു മറുപടി. എം എൽ എ യും, പഞ്ചായത്തും കയ്യൊഴിഞ്ഞപ്പോൾ നന്മയുള്ള നാട്ടുകാർ ഒന്നിച്ചു. ഡിസംബർ 27, 28 തിയതികളിലായി നടക്കുന്ന നന്മയുടെ പതിനഞ്ചാം വാർഷികത്തിൻ്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി നന്മ പ്രവർത്തകർ നാട്ടുകാരുടെ സഹായത്തോടെ റോഡിന്റെ കുണ്ടും കുഴികളും അടക്കുവാൻ രംഗത്തിറങ്ങി.

planet fashion

നന്മ പ്രസിഡന്റ് പി വി അക്ബർ, വാർഡ് മെമ്പറും ജനറൽ സെക്രട്ടറിയുമായ അഡ്വ മുഹമ്മദ് നാസിഫ്, ട്രഷറർ വി എസ്‌ മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡന്റ് കെ വി ആരിഫ്, ജോയിന്റ് സെക്രട്ടറി കെ വി ജഹാംഗീർ, രക്ഷധികാരികളായ കെ എച്ച് സലീം,bമജീദ് പേനത്ത്, എക്സിക്യൂട്ടീവ് മെമ്പർമാരായ ആർ കെ ഹലീൽ, പി വി മുഹമ്മദ് ഇക്ബാൽ, അംഗങ്ങളായ പി സി അബ്ദുൽ കാദർ, എം എസ്‌ സലീം, ലത്തീഫ് ചാലിൽ, പി എസ്‌ ഫൈസൽ, പി വി അലിഖാൻ, കെ പി യാസീൻ, വി നാസർഖാൻ, റെജി, ശിവൻ, രാജു കെ ബി തുടങ്ങിയവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.