mehandi new

ദേശീയ പണിമുടക്കില്‍ ഗുരുവായൂര്‍ ക്ഷേത്രനഗരം നിശ്ചലമായി

fairy tale

ഗുരുവായൂര്‍ : ദേശീയ പണിമുടക്കില്‍ ഗുരുവായൂര്‍ ക്ഷേത്രനഗരം നിശ്ചലമായി. നഗരത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സാധാരണ പണിമുടക്ക് ഹര്‍ത്താല്‍ ദിവസങ്ങളില്‍ തുറക്കാറുള്ള ക്ഷേത്രനടയിലെ കടകള്‍ പോലും തുറന്നില്ല. ക്ഷേത്രദര്‍ശനത്തിന് തിരക്ക് കുറവായിരുന്നെങ്കിലും നാല് വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ നടന്നു. 117 കുട്ടികള്‍ക്ക് ചോറൂണും നല്‍കി. ഹോട്ടലുകള്‍ അടഞ്ഞ് കിടന്നതിനാല്‍ ദര്‍ശനത്തിനെത്തിയ ഭക്തര്‍ വലഞ്ഞു. ക്ഷേത്രത്തിലെ പ്രസാദ ഊട്ടാണ് ഭക്തര്‍ക്ക് അനുഗ്രഹമായത്. ആറായിരത്തിലധികം ഭക്തരാണ് പ്രസാദ ഊട്ടില്‍ പങ്കെടുത്തത്.

Macare 25 mar

Comments are closed.