
ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച് തിരുവത്രയിൽ സമാപിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം ആർ രാധാകൃഷ്ണൻ, ചാവക്കാട് നഗരസഭ വൈസ് ചെയർമാനും സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗവുമായ കെ. കെ. മുബാറക്ക്, കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയാസെക്രട്ടറി കെ ആർ ആനന്ദൻ, മത്സ്യത്തൊഴിലാളി ജില്ലാ വൈസ് പ്രസിഡണ്ട് ടി എം ഹനീഫ, സി ഐ ടി യു ജില്ല കമ്മിറ്റി അംഗം റീന കരുണൻ, സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രസന്ന രണദിവെ, എം എ ബഷീർ, ടി. എം ദിലീപ്, ടി എം ഷെഫീക്ക് എന്നവർ വിളംബര ജാഥക്ക് നേതൃത്വം നൽകി.

കടപ്പുറത്ത് നടന്ന വിളംബര ജാഥ അഞ്ചങ്ങാടി വളവിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ അഞ്ചങ്ങാടി സെന്ററിൽ സമാപിച്ചു. സി പി ഐ എം എൽ.സി സെക്രട്ടറി എൻ.എം ലത്തീഫ്, ഏരിയ കമ്മിറ്റി അംഗം കെ.വി അഷ്റഫ്, സി.കെ വേണു, ഉമ്മർ മനാഫ്, പി.കെ ഹക്കീം, പി.എം ഹസീബ്, കെ.എം സക്കീർ, ദിനേശൻ ബ്ലാങ്ങാട്, റഫീക്ക് മുനക്കക്കടവ് എന്നിവർ ജാഥക്ക് നേതൃത്വം നൽകി.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്‌ത ട്രേഡ് യൂണിയൻ്റെ ദേശീയ പണിമുടക്ക്. കെ. എസ്. ആർ. ടി. സി ബസുകളും പ്രൈവറ്റ് ബസുകളും ഓടില്ല. ടാക്‌സി സർവീസുകളും നിലക്കും. ബാങ്കിങ്, ഇൻഷുറൻസ് അടക്കം പൊതുമേഖല സ്ഥാപനങ്ങളെയും പണിമുടക്ക് ബാധിക്കും. നരേന്ദ്രമോദി സർക്കാർ കോർപറേറ്റ് വർഗീയ ഭരണമാണ് രാജ്യത്ത് നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്‌ക്കുകയാണ്. സാധാരണക്കാരെ അതിദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുക, വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കരുത്, തൊഴിലുറപ്പ് മേഖല സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് 24 മണിക്കൂർ പണിമുടക്ക്.
ദേശീയ പണിമുടക്കിനെ തുടർന്ന് കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

Comments are closed.