നാട്ടിക അപകടം; നിർത്താതെ പോയ ലോറി നാട്ടുകാർ അടിച്ചു തകർത്തു

നാട്ടിക : നാട്ടികയിൽ തൃപ്രയാർ ബൈപാസിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ഇടിച്ചു കയറി അപകടം വരുത്തി അഞ്ചുപേരുടെ മരണത്തിനു ഇടയാക്കിയ ലോറി നിർത്താതെ പോയി രക്ഷപ്പെടാൻ ശ്രമം നടത്തി. സംഭവ സ്ഥലത്ത് നിന്നും അരക്കിലോമീറ്റർ മുന്നോട്ട് പോയാണ് ലോറി നിർത്തിയത്. മുന്നോട്ടുള്ള റോഡ് സഞ്ചാരയോഗ്യമല്ലാത്തത് കൊണ്ടാണ് ലോറി നിർത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ നിർത്താതെ പോയ ലോറിക്ക് പിന്നാലെ ഓടിയെത്തുകയും ലോറി അടിച്ചു തകർക്കുകയും ചെയ്തു. മദ്യ ലഹരിയിലായിരുന്ന ഡ്രൈവറെയും സഹായിയെയും പിടികൂടി പോലീസിൽ ഏല്പിച്ചു. ക്ലീനർ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33) ആണ് വാഹനം ഓടിച്ചിരുന്നത്.

ഇന്ന് രാവിലെ സംഭവിച്ച അപകടത്തിൽ രണ്ട് കുട്ടികളടക്കം അഞ്ചു പേർ തൽക്ഷണം മരിച്ചു. അഞ്ചു പേർക്ക് അതീവഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ചിന്നഭിന്നമായ നിലയിലാണ് ഉണ്ടായിരുന്നത്.

Comments are closed.