
വടക്കേകാട്: ആരോഗ്യ രംഗത്തെ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. വടക്കേകാട് സി.എച്ച്.സി. ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ്ണ ഡി.സി.സി. മുൻ പ്രസിഡന്റ് ഒ. അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഫസലുൽഅലി അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി എ.എം.അലാവുദ്ധീൻ, മറ്റു നേതാക്കളായ ഗോകുൽ ഗുരുവായൂർ, ഉമ്മർ മുക്കണ്ടത്ത്, പി രാജൻ, ശ്രീധരൻ മാക്കാലിക്കൽ, റജീന, സുബൈദ പാലക്കൽ, അജയ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.