അക്രമങ്ങളെ ഭയപ്പെടുന്നില്ല – മാർ ആൻഡ്രൂസ് താഴത്ത്

ചാവക്കാട് : ക്രൈസ്തവർക്കെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളെ ഭയപ്പെടുന്നില്ലെന്നും സഭയ്ക്ക് പ്രത്യാശയുണ്ടെന്നും തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. തൃശ്ശൂർ അതിരൂപതയുടെ 28 -ാം പാലയൂർ തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.

എ. ഡി 52-ൽ തോമശ്ലീഹയാൽ സ്ഥാപിതമായ പാലയൂരിന്റെ പുണ്യഭൂമിയിലേക്ക് മഹാതീർത്ഥാടനത്തിന്റെ ഭാഗമായി അനേകായിരങ്ങൾ എത്തിച്ചേർന്നു.
ഏപ്രിൽ 6 ഞായറാഴ്ച രാവിലെ 4 മണിക്ക് ലൂർദ്ദ് കത്തീഡ്രലിൽ ദിവ്യബലി അർപ്പിച്ചതിനു ശേഷം 5 മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് ലൂർദ്ദ് കത്തീഡ്രൽ വികാരി റവ.ഫാ. ജോസ് വല്ലൂരാന് മഹാതീർത്ഥാടനത്തിന്റെ പതാക കൈമാറി. ചേലക്കര, വടക്കാഞ്ചേരി, കൊട്ടേക്കാട്, വേലൂർ, പട്ടിക്കാട്, പുത്തൂർ, ഒല്ലൂർ, മറ്റം, പഴുവിൽ, കണ്ടശാങ്കടവ്, നിർമലപുരം എന്നീ മേഖലകളിൽ നിന്നും പുറപ്പെട്ട പദയാത്രകൾ 11 മണിക്ക് പാലയൂർ തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേർന്നു. പാലയൂരിൽ എത്തിച്ചേർന്ന മുഖ്യ പദയാത്രയുടെ പതാക മാർ ആൻഡ്രൂസ് താഴത്ത്, പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡേവിസ് കണ്ണമ്പുഴ എന്നിവർ ഏറ്റുവാങ്ങി പൊതുസമ്മേളന വേദിയിൽ സ്ഥാപിച്ചു.
പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ നിന്നും പുറപ്പെട്ട രണ്ടാം ഘട്ട മഹാതീർത്ഥാടനത്തിന്റെ പതാക തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ നിന്നും പാവറട്ടി ഇടവക വികാരി റവ. ഡോ.ആന്റണി ചെമ്പകശ്ശേരി ഏറ്റുവാങ്ങി. അഞ്ചുമണിയോടെ പാലയൂർ തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേർന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനം ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ അതിരൂപതാ മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ചു. സീറോ മലബാർസഭ മേജർ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ സ്വാഗതം പ്രസംഗം നടത്തി. ഫ്രാൻസിൽ നിന്നും എത്തിചേർന്ന ഏവ്ര് ദോറിയോ സെക്രട്ടറി ജനറൽ മോൺസിഞ്ഞൂർ പാസ്കൽ ഗോൾനിഷ് പൊതുസമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പാസ്റ്ററൽ സെക്രട്ടറി ജോഷി വടക്കൻ വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലയൂർ മഹാതീർത്ഥാടനം ജനറൽ കൺവീനർ റവ.ഫാ. ജോൺ പോൾ ചെമ്മണ്ണൂർ സമ്മേളനത്തിന് നന്ദി രേഖപെടുത്തി.
പാലയൂർ മഹാതീർത്ഥാടനം ചെയർമാൻ വികാരി ജനറാൾ മോൺസിഞ്ഞൂർ, ജെയ്‌സൺ കൂനംപ്ലാക്കൽ, വൈസ് ചെയർമാൻ മോൺ ജോസ് കോനിക്കര, വർക്കിംഗ് ചെയർമാൻ റവ. ഡേവിസ് കണ്ണമ്പുഴ, ഫാ. ക്ലിന്റ് പാണെങ്ങാടൻ, ഫാ. അജിത്ത് കൊള്ളന്നൂർ,റവ. സി മെറിൻ സി.എസ്.എം, ഡോ. മേരി റെജീന, ജോ.കൺവീനർ ഫാ. ഡിക്സൺ കൊളമ്പ്രത്ത്, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, നടത്തു കൈക്കാരൻ സേവ്യർ വാകയിൽ, ഫൊറാന ജനറൽ കൺവീനർ തോമസ് ചിറമ്മൽ, ഫോറോന കൗൺസിൽ സെക്രട്ടറി പി ഐ ലാസർ എന്നിവർ പ്രസംഗിച്ചു.
സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം കൈകാരന്മാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, പി എ ഹൈസൺ, പ്രതിനിധിയോഗം സെക്രട്ടറി ബിനു താണിക്കൽ, പി.ആർ.ഒ ജെഫിൻ ജോണി, പാലയൂർ മഹാ ശ്ലീഹ മീഡിയസെൽ, മീഡിയ കത്തോലിക്ക തുടങ്ങി തൃശ്ശൂർ അതിരൂപതയിലെയും, ഫൊറോനായിലെയും, പാലയൂർ ഇടവകയിലെയും വിവിധ കമ്മിറ്റികളും, കുടുംബ കൂട്ടായ്മ ഭാരവാഹികളും, ഭക്തസംഘടന പ്രവർത്തകരും നേതൃത്വം നൽകി.

Comments are closed.