mehandi new

തിരുവത്ര മഹല്ല് സെക്രട്ടറി മൊയ്ദീൻകുഞ്ഞി ഹാജി (70) നിര്യാതനായി

fairy tale

തിരുവത്ര : അബുദാബി മുൻകാല സുന്നി സെന്റർ നേതാവും തിരുവത്ര മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായ തിരുവത്ര പരേതനായ പാലപ്പെട്ടി വീട്ടിൽ കുഞ്ഞുമോൻ മകൻ മൊയ്ദീൻകുഞ്ഞി ഹാജി (70) നിര്യാതനായി.

planet fashion

എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് തിരുവത്ര സോൺ പ്രസിഡന്റ്, ചാവക്കാട് ഐ ഡി സി സ്കൂൾ ട്രെഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് എറണാകുളം ആസ്റ്റർമെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ ഇന്ന് ഉച്ചതിരിഞ്ഞു മൂന്നരമണിയോടെയായിരുന്നു മരണം.

കബറടക്കം ഇന്ന് രാത്രി (5-6-21 ശനിയാഴ്ച ) 8 മണിക്ക് പുതിയറ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടക്കും.

ഭാര്യ : ആയിഷ.
മക്കൾ : ഹനീഫ, മുസ്തഫ, ബദറുദ്ധീൻ, അബ്ദുൽ അസീസ്, റംല, റുമൈസ.
മരുമക്കൾ: അബ്ദുൽ സലാം, ശഹീറ, ആസിഫ, ഹസ്ന, ഷംന.

Pharmacy wanted Chavakkad

Comments are closed.