mehandi new

ഒളിമ്പിക്സ് വിളംബര റാലിയും വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ച് വി ആർ അപ്പു മാസ്റ്റർ സ്കൂൾ തൈക്കാട്

fairy tale

ഗുരുവായൂർ: തൈക്കാട് വി.ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഒളിമ്പിക്സിന്റെ പ്രാധാന്യം വിളംബരം ചെയ്ത് വിദ്യാർത്ഥി സംഗമവും റാലിയും അരങ്ങേറി. അന്താരാഷ്ട്ര കായിക മാമാങ്കത്തിന്റെ ഉൽഭവവും ഉറവിടവും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് നടന്ന റാലിയും, സംഗമവും സ്കൂൾ പ്രധാനദ്ധ്യാപികയുടെ ചാർജ് വഹിക്കുന്ന ചിത്ര ആർ നായർ ഉദ്ഘാടനം ചെയ്തു.

planet fashion

 ആരോഗ്യ പരിപാലനത്തിന് കായികക്ഷമതയുടെ അനിവാര്യത പിൻതലമുറ മനസിലാക്കിയതിന്റെ ഉദാഹരണമാണ് ഒളിമ്പിക്സ് എന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകുന്നതിനാണ് സംഗമം നടത്തിയത്. കായികാദ്ധ്യാപകൻ കെ യു ഷൈഫൽ. അദ്ധ്യക്ഷതവഹിച്ചു. സ്കൂൾ ലീഡർ പൂജാ ലക്ഷ്മി ദീപശിഖ ഏറ്റുവാങ്ങി. അദ്ധ്യാപകരായ വി.ബി. വിജി,എൻ എസ് വിധു, കെ അബ്ദുൾ അസീസ് , നീതു പ്രസാദ്, സൗമ്യ, രശ്മി എന്നിവർ സംസാരിച്ചു.

Ma care dec ad

Comments are closed.