mehandi new

ഓണം ഫെസ്റ്റ് -ചാവക്കാട് ബീച്ചിൽ സെപ്റ്റംബർ രണ്ടുമുതൽ

fairy tale

ചാവക്കാട് : വിവിധ കലാമത്സര പരിപാടികളോടെ ഇത്തവണത്തെ ഓണം ചാവക്കാട് ബീച്ചിൽ വിപുലമായി ആഘോഷിക്കും. എൻ കെ അക്‌ബർ എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബർ രണ്ടാം തീയ്യതി മുതൽ പത്താം തീയ്യതി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. വൈകീട്ട് നാലുമണി മുതലായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.

വടംവലി മത്സരം, ഫുഡ് ഫെസ്റ്റിവൽ, ഉറിയടി മത്സരം, ബലൂൺ ഫൈറ്റിംഗ്, തിരുവാതിരക്കളി, കയ്റ്റ് ഫെസ്റ്റ് എന്നിവ നടത്തുന്നതിന് യോഗം തീരുമാനിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ സംഘാടകസമിതി ഇരുപതാം തീയതി അഞ്ചുമണിക്ക് ചാവക്കാട് ബീച്ചിൽ ചേരും.
ഓണാഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാരം, പന്തൽ, റീഫ്രഷ് മെൻറ്, ലൈറ്റ് ആൻഡ് സൗണ്ട്, എന്നിവയ്ക്ക് ക്വട്ടേഷനുകൾ ക്ഷണിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആഘോഷത്തോടനുബന്ധിച്ച് കാർണിവൽ നടത്താനും തീരുമാനമായി. ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം സെപ്റ്റംബർ പത്തിന്.

ബീച്ചിലെ ടോയ്‌ലറ്റുകൾ തുറന്നു കൊടുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും. കെട്ടിടങ്ങൾക്ക് യു.എ നമ്പർ ഇട്ടു കൊടുക്കുന്നതിന് നഗരസഭാ സെക്രട്ടറിക്ക്‌ കത്ത് നൽകും. ടോയ്ലറ്റ്, പാർക്കിംഗ് എന്നിവക്ക് അമിത ഫീസ് ഈടാക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. മൂന്നുമാസം കൂടുമ്പോൾ മീറ്റിംഗ് കൂടുന്നതിനു യോഗം തീരുമാനിച്ചു.
ഒഴിവ് ദിനങ്ങളിൽ ബീച്ചിൽ തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ പോലീസിന്റെ സേവനം ആവശ്യപ്പെടും. സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് പ്രോഗ്രാമുകൾ വയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. ബാക്ക് വാട്ടർ ടൂറിസം ഉപയോഗപ്പെടുത്തുന്നതിന് പ്രൊപ്പോസൽ തയ്യാറാക്കുന്നതിനായി യോഗം തീരുമാനിച്ചു.

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിടിപിസി സെക്രട്ടറി ജോബി ജോർജ്ജ്, ചാവക്കാട് തഹസിൽദാർ ടി കെ ഷാജി, വിവിധ ഉദ്യോഗസ്ഥർ, നഗരസഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Royal footwear

Comments are closed.