mehandi new

പുഴയുടെ മരണം വരകളിലൂടെ – ഏകദിന ചിത്രകല ക്യാമ്പും കവിയരങ്ങും സംഘടിപ്പിച്ചു

fairy tale

planet fashion

പുഴയുടെ മരണം വരകളിലൂടെ എന്ന പേരിൽ ഏകദിന ചിത്രകല ക്യാമ്പും, കവിയരങ്ങും സംഘടിപ്പിച്ചു. ബ്ലാങ്ങാട് രചന ലൈബ്രറി ആന്റ് വായന ശാലയും എഴുത്തുമുറി വാട്ട്സപ്പ് സാഹിത്യ കൂട്ടായ്മയും സംയുക്തമായ് സംഘടിപ്പിച്ച ക്യാമ്പ് പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ ഗായത്രി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.
പുഴകളെയും, നദികളെയും മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടമാക്കി മാറ്റുന്ന മനുഷ്യ സംസ്കാരത്തെ തുറന്നു കാട്ടുന്നതിനും, പുഴകളെ സംരക്ഷിച്ചു നല്ലൊരു സംസ്കാരത്തെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രചന ലൈബ്രറി പ്രസിഡന്റ് എ. പി. മുഹമ്മദ്‌ ഷെരീഫ് അധ്യക്ഷത വഹിച്ചു. ടി. ബി. ശാലിനി, കെ. സി. ശിവദാസ്, ക്യാമ്പ് ഡയറക്ടർ മണി ചാവക്കാട്, വത്സലൻ, കുട്ടി എടക്കഴിയൂർ, പിറ്റ് സൺ‌ മാസ്റ്റർ എന്നിവർ സംസാരിച്ചു.

സമാപന ചടങ്ങും, സമ്മാനദാനവും, വിവിധ മേഖലകളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ ഉദ്ഘാടനം ചെയ്തു.
സമാപന യോഗത്തിൽ അഡ്വ. മുഹമ്മദ്‌ നാസിഫ് അധ്യക്ഷത വഹിച്ചു. എം. എസ്. പ്രകാശൻ, മണികണ്ഠൻ ഇരട്ടപ്പുഴ, ഹുസൈൻ ഗുരുവായൂർ, ജെയ്‌സൻ ഗുരുവായൂർ എന്നിവർ സംസാരിച്ചു.
ലത ടീച്ചർ, സുരാസു, സുബൈർ നമ്പഴിക്കാട്, രണദേവ് മാധവൻ, ഉണ്ണി ആർട്സ്, രാധ എം, ജോൺസൺ നമ്പഴിക്കാട്, സ്വരാജ്, ജയ പ്രകാശ്, ഷനിൽ മാധവൻ, ജയ്സൻ ഗുരുവായൂർ,
സുനിൽ ചൂണ്ടൽ, പിറ്റ്സൺ‌ മാഷ് എന്നീ പ്രശസ്ത ചിത്രകാരന്മാർ ചിത്രങ്ങൾ വരച്ചും, മുബഷീറ, ഷബ്‌ന ഹാഷിം, ഷഫീന സലീം, ബേബി വത്സലൻ, സുസ്മിത അശോക്, മെഹർ, സുഷി ഗുരുവായൂർ, മുസ എം. വി, പി. വി. ദിലീപ് കുമാർ, ജയദേവി ശശി എന്നിവർ കവിതകളും അവതരിപ്പിച്ചു.
150 – ൽ പരം വിദ്യാർത്ഥികൾ ക്യാമ്പിൽ ചിത്രങ്ങൾ വരച്ചു.

Macare 25 mar

Comments are closed.