mehandi new

എം ആർ ആർ എം സ്കൂളിൽ ഊട്ടുപുര ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട് : എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട് സ്കൂൾ മാനേജ്മെന്റ് പതിനഞ്ചു ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ എം യു ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

planet fashion

പി ടി എ പ്രസിഡന്റ്‌ ആർ വി എം ബഷീർ മൗലവി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം ഡി ഷീബ ടീച്ചർ, എച്ച് എം സരിത കുമാരി ടീച്ചർ, വാർഡ് കൗൺസിലർ പ്രമീള, പിടിഎ എക്സിക്യൂട്ടീവ് അംഗം നിഷാദ്, ആർ കെ നൗഷാദ്, ഷജീർ, റഹീം, സ്റ്റാഫ്‌ സെക്രട്ടറി ജെ ലൗ ലി എന്നിവർ സംസാരിച്ചു.

സ്കൂളിലെ എല്ലാ കുട്ടികൾക്കും പായസത്തോടെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

Ma care dec ad

Comments are closed.