mehandi new

വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു

fairy tale

ഗുരുവായൂര്‍: സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ ഊട്ടു തിരുനാള്‍ ആഘോഷിച്ചു. 90 വർഷങ്ങൾക്കു മുൻപ് സിലോണിൽ (ശ്രീലങ്ക) നിന്ന് കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും തിരുശേഷിപ്പോടു കൂടിയ സ്വർണ്ണനാവും അൾത്താരയിൽ പ്രതിഷ്ഠിച്ചു. തിരുകർമ്മങ്ങൾക്ക് ഫാ. പ്രിന്റോ കുളങ്ങര നേതൃത്വം നൽകി. വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലിയ്ക്കു ഫാ. സാജൻ വടക്കൻ മുഖ്യ കാർമികനായി. ഫാ. ദിജോ ഒലക്കേങ്കിൽ സന്ദേശം നൽകി. ഫാ. അനീഷ് ചിറ്റിലപ്പിള്ളി സഹകാർമ്മികനായി.

planet fashion

നേര്‍ച്ചഊട്ടിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കുട്ടികളുടെ ചോറൂണുമുണ്ടായി. ജനറല്‍ കണ്‍വീനര്‍ സോജന്‍ മേലിട്ട്, കൈക്കാരന്മാരായ ഒ.സി.ബാബുരാജന്‍, ലോറന്‍സ് നീലങ്കാവില്‍, പ്രിന്‍സന്‍ തരകന്‍ എന്നിവർ നേതൃത്വം നല്‍കി.

Macare health second

Comments are closed.