mehandi new

എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബില്ലിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണം – പ്രതിഷേധ ധർണ സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ കൗണ്ടർ സൈൻ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകരും ഓഫീസ് ജീവനക്കാരും സംസ്ഥാന വ്യാപകമായി എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ, കേരള പ്രൈമറി ഹെഡ്മാസ്റ്റഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലെ എ ഇ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കേരള പ്രൈമറി ഹെഡ്മാസ്റ്റർസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റോബിൻ സി ജെ ഉദ്ഘാടനം ചെയ്തു. കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ വി മധു അധ്യക്ഷത വഹിച്ചു. 

സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസത്തെ ദുർബലമാക്കുമെന്നും എയ്ഡഡ് വിദ്യാർത്ഥികളുടെ  വിദ്യാഭ്യാസ അവകാശ ലംഘനത്തിലേക്ക് നയിക്കുമെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.

എം കെ ജോസ്, എം ദീപുകുമാർ, ബനിതാ അബ്ബാസ്, ലിറ്റി ജോസഫ്, സിജോൺ സി ജെ, ജയരാജ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ധർണക്ക് ജലീൽ തങ്ങൾ, ഓമന സി ജെ, രാഹുൽ കെ ആർ, വിൻസെന്റ് പി എ, രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ചാവക്കാട് ഉപജില്ലയിലെ പ്രധാന അദ്ധ്യാപകരും, അനദ്ധ്യാപക ജീവനക്കാരും ധർണ്ണയിൽ പങ്കെടുത്തു.

planet fashion

Comments are closed.