mehandi new

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

fairy tale

കടപ്പുറം: പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഭാവി പഠന സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
വട്ടേക്കാട് മഹല്ല് ഖത്തീബ് കെ പി അബ്ദുൽ ഹക്കീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു.

planet fashion

പ്രമുഖ ട്രെയിനർ ഷാഹുൽ പഴുന്നാന ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ വി അബ്ദുൽഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ നേർന്നു.

Ma care dec ad

Comments are closed.