mehandi new

എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

fairy tale

കടപ്പുറം: തൃശ്ശൂർ നെഹ്‌റു യുവ കേന്ദ്രയും പുന്നക്കച്ചാൽ അക്ഷര കലാ കായിക സാംസ്‌കാരിക വേദിയും സംയുക്തമായി കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ യുവജ്വാല ക്യാമ്പയിന്റെ ഭാഗമായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  കടപ്പുറം പുന്നക്കച്ചാൽ മദ്രസയിൽ വെച്ച് നടന്ന ബോധവൽക്കരണ ക്ലാസ് ചാവക്കാട് ബ്ലോക്ക്‌ പ്രസിഡന്റ്‌  അഷിത കെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സ്വാലിഹ  ശൗക്കത്ത് അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര യൂത്ത് ഓഫീസർ  ബിൻസി, കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി സിഎസ്സി കോർഡിനേറ്റർ സുധ എന്നിവർ പങ്കെടുത്തു. ഷീല സി എസ് സി കൗൺസിലർ ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.

planet fashion

ക്ലബ്‌ പ്രസിഡന്റ്‌ ശിഹാബ്, സെക്രട്ടറി ഷിബിലി, വൈസ് പ്രസിഡന്റ്‌ ആഷിക്, ജോയിന്റ് സെക്രട്ടറി ഷംഷാദ്, ട്രഷർ ഫജർ എന്നിവർ  നേതൃത്വം നൽകി.

Macare 25 mar

Comments are closed.