
പുന്നയൂർക്കുളം : ലോക പരിചിന്തന ദിനത്തോടനുബന്ധിച്ചു അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈ സ്കൂളിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റും തൃശ്ശൂർ ജില്ലാ ആശുപത്രിയും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. തഖ്‌വ അഡ്മിനിസ്ട്രേറ്റർ അഷറഫ് മണ്ണഞ്ചേരി, സ്കൂൾ പ്രിൻസിപ്പൽ പി. എ. അബ്ദുൽ ഖാദർ എന്നിവരുടെ നിയന്ത്രണത്തിൽ സ്കൂളിലെ സ്കൗട്ട് ഓഫീസർ ബ്രില്ലിയന്റ് വർഗീസ്, ഗൈഡ്സ് ക്യാപ്റ്റൻ റെഹീന ഫൈസൽ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഹൈസ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ. എച്ച്. മുഹമ്മദ് സലിം, വൈസ് പ്രിൻസിപ്പാൾ ഷൈനി, പിടിഎ പ്രസിഡണ്ട് താഹിർ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, ജീവനക്കാർ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ ജില്ലാ ഹോസ്പിറ്റൽ ഡോക്ടർ ശില്പയിൽ നിന്നും ഗൈഡ്സ് ക്യാപ്റ്റൻ റഹീന ടീച്ചർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. നൂറ്റി ഇരുപത്തിയഞ്ചോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

Comments are closed.