mehandi new

കടപ്പുറം പഞ്ചായത്തിൽ വിരവിമുക്ത ദിനാചരണം സംഘടിപ്പിച്ചു

fairy tale

കടപ്പുറം : ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി കടപ്പുറം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേയും അംഗൻവാടികളിലേയും കുട്ടികൾക്ക് വിരഗുളികകൾ വിതരണം ചെയ്തു. കുട്ടികളിലെ പോഷകാഹാര കുറവിനും രക്തക്കുറവിനും   കാരണമായേക്കാവുന്ന വിവിധ വിരകൾക്കെതിരെ ഒറ്റ ദിവസം  മുഴുവൻ കുട്ടികൾക്കും വിരഗുളിക നൽകുന്ന പദ്ധതിയാണിത്.  പഞ്ചായത്ത്തല ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അഞ്ചങ്ങാടി ഗവ. ഹയർ സെക്കൻ്റ്റി സ്കൂളിൽ വെച്ച് നിർവഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗ്ഗീസ്, പബ്ലിക് ഹെൽത്ത് നെഴ്സ് ജെൻസി ജോസ്, ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ജെസ്സി എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.