വിദ്യാർത്ഥികൾക്കായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

അകലാട്: എം ഐ സി ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാൾ റൈഹാൻ കോളേജ് ഓഫ് ഒപ്റ്റോമെട്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഡോക്ടർ സുമിത, ഹിബ നസ്റിൻ, മുഫീദ, നിർമ്മൽ, ഷിയാസ്, നെഹ്‌ല, സ്കൂൾ പ്രിൻസിപ്പൽ മഅറൂഫ് വാഫി, എം ഐ സി ട്രഷറർ കുഞ്ഞുമുഹമ്മദ് ഹാജി എടക്കര, വൈസ് പ്രിൻസിപ്പൽ ലീന ടീച്ചർ, മാനേജർ കബീർ ഫൈസി, സുഹൈൽ വാഫി, ഇർഷാദ് ഹുദവി, സഹീദ് തുടങ്ങിയവർ നേതൃത്വം നൽകി.

രാവിലെ പത്തുമണിക്ക് ആരംഭിച്ച നേത്ര പരിശോധന ക്യാമ്പ് വൈകുന്നേരം മൂന്നുമണി വരെ നീണ്ടുനിന്നു.

Comments are closed.